Saturday, March 17, 2018

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും

നേരിട്ടും അല്ലാതെയും ഒരുപാട് പ്രധാന വിവരങ്ങള്‍ നമുക്കിടയിലൂടെ കടന്നുപോകുന്നു. ഇന്നത്തെ ഇന്‍ഫോര്‍മേഷന്‍ എക്സ്പ്ലോഷന്‍ യുഗത്തില്‍ എന്ത് തള്ളണം എന്ത് കൊള്ളണം എന്ന്  തീരുമാനിക്കാന്‍ ആവുന്നില്ല.

മാത്രമല്ല വാട്സപ്പ്‌ പോലുള്ള മാധ്യമങ്ങളില്‍ കൂടെ കടന്നുപോകുന്നു അറിവുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മറവിയില്‍ മറയുന്നു.. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവും എന്ന വിശ്വാസത്തില്‍ എന്‍റെ മുന്നിലൂടെ കടന്നു പോയ ചിലതെല്ലാം കുറിച്ച് വയ്ക്കുകയാണ് ഇവിടേ..

നേരിട്ടറിയാം എന്നോ ഇതുകൊണ്ട് നിങ്ങളുടെ രോഗം മാറും എന്നോ ഒരു ഗ്യാരണ്ടിയും തരുന്നില്ല..

ഈ ഉപദേശങ്ങള്‍ കേട്ടറിവുകള്‍ മാത്രമായി കണ്ടാല്‍ മതി. ഇതിനാല്‍ വരുന്ന നാശനഷ്ടങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വവും എല്ക്കാന്‍ എനിക്കാവില്ല..




ബ്ലോക്ക്‌, പ്രമേഹവും, ബ്ലഡ്‌ പ്രഷര്‍, കോളെസ്ട്രോള്‍

പന്നിയോട് സുകുമാരന്‍ ആശാന്‍ മര്‍മ്മ വൈദ്യര്‍, കാട്ടാക്കട, തിരുവനന്തപുരം

കൊട്ടാരം വൈദ്യന്മാരില്‍ അവസാനത്തെ കണ്ണി. നാഡിമിടിപ്പ് കണക്കാക്കി രോഗം നിര്‍ണയിക്കും.

ഹൃദ്രോഗത്തിനും ബ്ലോക്കിനും, ഹാര്‍ട്ട് അറ്റാക്കിനും മൂവായിരം രൂപായില്‍ താഴെ ചിലവില്‍ ചികിത്സിക്കാം

ഒന്‍പതു ബ്ലോക്ക്‌ വരെ ഉള്ളവര്‍ ആറു ദിവസത്തെ മരുന്നു കഴിച്ചിട്ട് മാറിയെന്നു പറയുന്നു.. സഹായി ആയി ആയുര്‍വേദ ഡോക്ടര്‍ കൂടിയായ മകന്‍ കൂടെ ഉണ്ട്.

വൃക്ക രോഗങ്ങള്‍ക്കും, രക്താര്‍ബുദവും, എയിഡ്സ് തുടങ്ങിയവക്ക് ചികിത്സാ ഫലപ്രദമായി ചെയ്യാം എന്ന് വൈദ്യര്‍ പറയുന്നു. പ്രമേഹവും, ബ്ലഡ്‌ പ്രഷര്‍, കോളെസ്ട്രോള്‍ എന്നിവ ചില്ലറ പൊടികൈ കൊണ്ട് മാറും എന്നും വൈദ്യര്‍ അറിയിക്കുന്നു.




മുട്ടു വേദന

സൈനോവിയാല്‍ ഫ്ലൂയിഡ് എന്ന വളരെ കട്ടിയുള്ള ഒരു ദ്രാവകം നമ്മുടെ കാല്‍മുട്ടുകള്‍ക്കിടയില്‍ നിറഞ്ഞിരിക്കുന്നു. ആല്‍ബുമിന്‍, കൊഴുപ്പ്, മ്യുസിന്‍, മിനറല്‍ സാള്‍ട്ടുകള്‍ എന്നിവയാല്‍ നിര്‍മ്മിതമായ ഈ ദ്രാവകം കുറയുമ്പോള്‍ ആണ് നമുക്ക് കഠിനമായ മുട്ടുവേദന അനുഭവപ്പെടുന്നു.

മുട്ടുകള്‍ക്കുള്ളിലെ നീര്‍ക്കെട്ടു കുറച്ചു കൊണ്ട് സൈനോവിയാല്‍ ഫ്ലൂയിഡ് കൂടുതല്‍ ഉദ്പാദനം നടത്താന്‍ ഇരുപത് എമ്മല്‍ തിളപ്പിച്ച്‌ ആറിയ വെള്ളത്തില്‍  രണ്ടു ടേബിള്‍സ്പൂണ്‍ കല്ലുപ്പ് നന്നായി ലയിപ്പിക്കുക ഇതിലേക്ക് രണ്ടു ടേബിള്‍സ്പൂണ്‍  ഓര്‍ഗാനിക് ആപ്പിള്‍ സിഡാര്‍ വിനിഗറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഈ ലായനിയില്‍ പഞ്ഞി മുക്കി വേദനയുള്ള മുട്ടില്‍ ബാന്‍റെജു ചെയ്യുക. ദിവസവും രാത്രിയില്‍ രണ്ടാഴ്ച  ചെയ്താല്‍ മുട്ടിലെ വേദന കുറയും..





No comments:

Post a Comment

Related Posts Plugin for WordPress, Blogger...