Monday, March 18, 2013

ഉഴിച്ചില്‍

നമസ്കാരം..
വലൈക്കും മുസ്സലാം.. ഇന്ത്യേ മന്നത്..

ഓ കാക്ക ആയിരുന്നു ല്ലേ.. ഞാന്‍ കരുതി..
നമ്പൂരിച്ചനാന്ന്‍ ല്ലേ.. കൊയപ്പല്ല്യ..

ഇവിടെ ഇങ്ങനെ ഉഴിച്ചില്‍ ഒക്കേ..
കേരി കുത്തിരിക്കീ..എബടെ ഇങ്ങക്ക് ഉജ്ജണ്ടത്..

എവിടെ എന്ന് ചോദിച്ചാല്‍.. പുറത്തൊക്കെ ഇങ്ങനെ ചവിട്ടി തിരുമ്മുന്ന മാതിരി..
ങ്ങാ ഞമ്മള് ചവുട്ടി തിരുമ്മല്‍ ണ്ട്..

നിങ്ങളല്ല, ഈ വെളുത്ത കൊലുന്നനെയുള്ള.. ഇങ്ങനെ..

എങ്ങനെ..
അല്ലാ ഇങ്ങനെ വണ്ണം കുറഞ്ഞ.. ചവിട്ടി തിരുമ്മുന്ന മാതിരി..

മനസ്സിലായി മനസ്സിലായി.. ഞമ്മളെ മോന്‍ലാലിലെ സില്‍ക്ക്‌ സ്മിത ചവുട്ടി ഇങ്ങനെ ഏഴിമല പൂച്ചോല പാടി തിരുമ്മുണ മാതിരി ല്ലേ..

ങ്ങാ.. അങ്ങനൊന്നും ഇല്ലെങ്കിലും.. കുറച്ചൊക്കെ..

പുടികിട്ടി പുടികിട്ടി.. ഇങ്ങളെ കണ്ടപ്പളെ തോണീന്ന്, ഇങ്ങള് ഉയിച്ചില്‍ കേസ് അല്ലല്ലോന്ന്..
അയ്യയ്യേ.. ഞാന്‍ ഉഴിച്ചില്‍ അല്ലാതെ വേറൊന്നും..

മാണ്ട കോയാ.. ഇങ്ങള് പറഞ്ഞ് കൊയങ്ങന്ട.. ഇങ്ങക്ക് മാണ്ട മൊതല് ഇബിട്‌ന്നു ഇടത്തോട്ട് തിരിഞ്ഞ് നേരെ നടന്നാല്‍ മൂന്നാമത്തെ കടീ കിട്ടും..

മോതലോ, എന്ത് മൊതല്..
എന്ത് മൊതല്.. ഹും ഇന്നക്കൊണ്ടോന്നും പറീപ്പിച്ചണ്ട.. കൊലുന്നനെള്ള ഉയിച്ചിലേയ്, അതബ്‌ടെ കിട്ടും..

ഇടത്തോട്ട് തിരിഞ്ഞ് മൂന്നാമത്തെ കട അല്ലെ.. വലിയ ഉപകാരം..

ഓരോന്ന് വരും മന്‍സന്‍റെ അന്നം മുട്ടിച്ചാന്‍.. ബെള്‍ത്ത മണ്ണം കുറഞ്ഞന്നെ മാണം ഓന്‍ക്ക്..

ഇടത്തോട്ട് തിരിഞ്ഞു.. അതൊന്ന്.. ഇത് രണ്ടു.. അദ്ദാണ്‌ മൂന്ന്..

അസ്സലാമു അലൈക്കും..
സദ്‌ ശ്രീ അകാല്‍....

അയ്യേ പഞ്ചാബി ആയിരുന്നോ.. താടിയും തലേല്‍ കെട്ടും കണ്ടപ്പോള്‍ കരുതി മോലിയാരാണെന്ന്..

പറയൂ മകനെ ഹെന്തു വേണം..
അത് പിന്നെ ഈ വെളുത്ത കൊലുന്നനെയുള്ള..

വെളുത്ത കൊലുന്നനെ.. ആനക്കൊമ്പാ..
ആനക്കമ്പല്ല കിളവാ.. ഈ പുറത്തൊക്കെ ഉഴിയാന്‍.. ചവിട്ടി ഉഴിയുന്ന പോലെ.. വെളുത്ത കൊലുന്നനെ..

വെളുത്തതില്ല നല്ല കറുത്ത ഒരു ഉരുപ്പിടിയുണ്ട്..
കറുത്തതാ.. കുറച്ചൊരു കളറു കൂടിയ ഒന്നും..

കറുപ്പിനെയ് എഴഴകാ.. സൂപ്പര്‍ സ്ട്രോങ്ങ്‌.. ഉഴിഞ്ഞാല്‍ മോന്‍ കിടന്ന് പുളയും..

അത്ര സ്ട്രോങ്ങ്‌ വേണ്ട കുറച്ച് സോഫ്റ്റ്‌ ആയി ഒന്നും ഇല്ലേ.. കുറച്ചൊരു കളറു കൂടിയ ഒന്ന്..
എന്നാല്‍ നീല എടുക്കാം.. സോഫ്റ്റ്‌ ആന്‍ഡ്‌ ലൌലി..

നീലയോ.. തടിച്ചതാ..
എവിടെ.. സ്ലിം.. ലൈറ്റ്.. സോഫ്റ്റ്‌..

പഞ്ചാബിയാ..
അല്ലെടോ.. സാക്ഷാല്‍ അമേരിക്കന്‍.... ചൈനയില്‍ ജനിച്ചതാ.. എന്നാലും പൌരത്വം, അത് യൂ എസ് ഓഫ് എ..

തന്നെ.. ശ്ശോ.. എനിക്ക് വയ്യ.. മതി പഞ്ചാബിക്കാ മതി.. നീല തന്നെ മതി..
ഇരിക്കൂട്ടോ ഞാന്‍ ഇപ്പോള്‍ കൂട്ടി വരാം..

വേണ്ട പോന്നേട്ടാ.. ഞാന്‍ ഇവിടെ നിന്നോളം.. ഇരിപ്പൊട്ടില്ല അതാ.. സ്ലിം.. ലൈറ്റ്.. സോഫ്റ്റ്‌.. അമേരിക്കന്‍.. ഹൌ

ഇതാ കൊണ്ടു പൊയ്ക്കോളൂ..
തെന്താ ത്.. ഇരുമ്പുലക്കയില്‍ ആണി അടിച്ചതാ..

ഇതാണ് റമ്പിള്‍ റോളര്‍.... ഫോം റോളറില്‍ പുപ്പുലി..


ഇത് കൊണ്ടു ഉഴിഞ്ഞാല്‍ മ്മളെ മോഹന്‍ലാലിനെ സില്‍ക്ക്‌ സ്മിത ചവിട്ടി തിരുമ്മുന്ന പോലെ..
പറ്റോന്നല്ലേ.. പറ്റും.. പറ്റും.. നൂറുവട്ടം പറ്റും..

ഇവന്‍റെ ഏട്ടന്‍ ഒരു കറുമ്പന്‍ ഉണ്ട്.. റമ്പിള്‍ റോളര്‍ ബ്ലാക്ക്‌.. അവനെ വെച്ച് ഉഴിഞ്ഞാല്‍ സില്‍ക്ക്‌ സ്മിതയെ മോഹന്‍ലാല്‍ ചവിട്ടി ഉഴിഞ്ഞ പോലിരിക്കും..

ഹോ പാവം സില്‍ക്ക്‌.. ഓര്‍ക്കാന്‍ കൂടി വയ്യ..
വേണോ.. റമ്പിള്‍ റോളര്‍ ബ്ലാക്ക്..

വേണ്ട.. നീല മതി.. സില്‍ക്ക്‌ ചവിട്ടുന്ന സുഖമൊന്നും മോഹന്‍ലാലിന്റെ ചവിട്ടു കൊണ്ടാല്‍ കിട്ടില്ല..

അല്ലാ ഈ സാധനം എങ്ങനെയാ ഓണാക്കാ.. ഇതില്‍ സ്വിച്ച് ഒന്നും കാണാനും ഇല്ല..
ലോനപ്പാ.. ഇങ്ങേര്‍ക്കിതോന്നു കാണിച്ചു കൊടുക്കപ്പാ..

ദാ വര്നട്ടാ..

ഇശോ മശിയാക്ക് സ്തുതിയായിരിക്കട്ടെ..
ഇരിക്കട്ടെ ഇരിക്കട്ടെ.. ആര്‍ക്ക് എന്തൂട്ടാ കാണ്ടെയ്‌..

ഈ റമ്പിള്‍ റോളര്‍ എങ്ങനെയാ ഓണ്‍ ആക്കുന്നത്..
ദെന്തൂട്ടാ പറണെ, ഓണാക്കാനൊന്നും ഇല്ലട്ടാ.. മ്മള റമ്പിള്‍ റോളര്‍, അതങ്ങട്ട് കിടത്തീട്ടു, മേലേ കേറി കെടന്നാ മതി..

അപ്പൊ ആരാ ഉഴിയാ..
മ്മള് അതുമ്മേ കിടന്ന് മുന്നാട്ടും പിന്നാട്ടും നീങ്ങ്യാ അത് മ്മളെങ്ങനെ ഉഴിഞ്ഞോളും..

അത്രേയുള്ളൂ..
അത്രേ ള്ളൂ..

അല്ല ഈ വെളുത്ത കൊലുന്നനെയുള്ള വേറൊന്നില്ലേ..


ഛെ അത് സംഗതി സിമ്പിള്‍ സാധാ ഫോം റോളര്‍.... ഇതതല്ല ഇവന്‍ പുലിയാട്ടാ..

നമ്മള്‍ നടത്തും, ജിമ്മും, ഒക്കെ പോയി പരിപ്പ് ഇളകി നിക്കണ ടൈമില്‍ ആയിരുന്നു ഇഷ്ടാ.. ആ ടൈമില്‍ നമ്മള്‍ ഒരു റമ്പിള്‍ റോളര്‍ കണ്ടു.. ഒന്നും നോക്കാന്‍ പോയില്ല.. കേറി കിടന്നു.. ടക ടക ടക, ഒരു അഞ്ചു മിനിറ്റ്‌ , ഒന്നും പറയണ്ട ഇഷ്ടാ.. ആശ്വാസം ആശ്വാസം എന്നൊക്ക പറയലല്ലേ ഉള്ളൂ.. ആ സംഭവം നമ്മക്ക് ഫീല്‍ ആയിഷ്ടാ..

ഇതെങ്ങനെ വേഗം കേടുവരോ.. മുനകള്‍ എല്ലാം ഒടിയെ, തേഞ്ഞു പോവേ ഒക്കെ ചെയ്യോ..
ചേട്ടന്‍ എന്തൂട്ടാ പറേണേ.. ഈ സംഭവം മനസ്സിലായാ.. ഇതേ അമേരിക്കനാ, വാട്ടര്‍പ്രൂഫ്‌, റബ്ബര്‍ ഒന്നും അല്ലാട്ടാ..

ഇതെന്താ രണ്ടു വലിപ്പത്തില്‍ ഉണ്ടല്ലോ.. ഒന്ന് ചെറുതും ഒന്ന് വലുതും..
വലുതാട്ടാ സൂപ്പറ്.. അയിന്റെ മേലെ തന്ടല്‍ വേദന ഉള്ളോന്‍ കിടന്നാ ഭയങ്കര ആശ്വാസാ ട്ടാ..

ഇതിന്‍റെ കൂടെള്ള മാനുവലില്‍ എല്ലാം ചിത്രമടക്കം കൊടുത്തിട്ടുണ്ട് ട്ടാ, വീഡിയോ അവരുടെ സൈറ്റിലും ഉണ്ട്.ലോനപ്പാ ഒരെണ്ണം പായ്ക്ക് ചെയ്തേ..

കര്‍പ്പാ നീല്യാ..

നീല മതി അതല്ലേ നല്ലത്

നീല മതി ട്ടാ.. അത് ചീങ്കണ്ണിയാ ഇഷ്ടാ..


No comments:

Post a Comment

Related Posts Plugin for WordPress, Blogger...