Thursday, October 31, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – വഹ്ബ കുജ്ജ്

ഇജ്ജ്‌ എന്ത് പിരാന്താ മാനോ ഈ പറീണത്, ഒരു കുജ്ജ് (കുഴി) കാണാന്‍ മാണ്ടി നാനൂറ്റൈമ്പത് കിലോമീറ്റര്‍ ബണ്ടി ഓടിച്ചേ, അനക്ക് മൂച്ചിപ്പിരാന്താ, ഞാല്യാ.. ഇന്ന കിട്ടൂലാ..

ബാപ്പോ ഇത് അയ്നു അങ്ങനത്തെ കുജ്ജല്ലേയ്‌, ഞമ്മള് ഞമ്മളെ ജീവിതത്തില് ഇങ്ങനത്തൊരു കുജ്ജ് കണ്ടിട്ടുണ്ടാവൂല

ഞമ്മളെത്ര കുജ്ജ് കണ്ടതാ, കുജ്ജ് എത്ര ഞമ്മളെ കണ്ടതാ.. അത് ബിട്..

ഇന്നാ പറയീ.. രണ്ടു കിലോമീറ്റര്‍ ബലിപ്പള്ള ഒരു കുജ്ജ് ഇങ്ങള് കണ്ടക്കിണാ..

പൊട്ടന്‍, എടാ രണ്ടു കിലോമീറ്റര്‍ നീളണ്ടായാല്‍ കുജ്ജ് ന്നല്ല അയ്നെ കിടങ്ങ്‌ ന്നാ പറയാ.. നിച്ചല്യാച്ചാ നിച്ചള്ളോരോട് ചോയ്ച്ചോ..

Wednesday, July 3, 2013

പണം

പണമില്ലാത്തവന്‍ പിണം..

പണത്തിനു മീതേ പരുന്തും പറക്കില്ല..

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..

വയോവൃദ്ധന്‍ , തപോവൃദ്ധന്‍, ജ്ഞാനവൃദ്ധനുമെന്നിവന്‍
മൂവരും ധന്യവൃദ്ധന്റെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുവോന്‍ -വള്ളത്തോള്‍

എവിടെയും പണം തന്നെ രാജാവ്‌. ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയര്‍ന്നുവന്നൊരു വ്യവസായ പ്രതിഭാസമാണു് പണം.

Monday, July 1, 2013

ഡാ വയറാ

മലയാളികള്‍ പൊതുവേ 'ഡാ തടിയാ..' എന്ന് വിളിച്ച് അക്ഷേപിക്കപ്പെടെണ്ടവര്‍ അല്ല. വളരെ ചെറിയ ഒരു ശതമാനം മാത്രമേ തടിയന്മാരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റുന്നവര്‍ ആയിട്ടുള്ളൂ. പക്ഷെ വയറിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല, അത് നമുക്ക്‌ ഒരു ദേശീയ സ്റ്റൈല്‍ തന്നെയാണ്. ഷാരൂഖിനും ഹൃതിക്കിനും എല്ലാം ഒരിച്ചിരി വയര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍, കാണാന്‍ ഒന്നുകൂടി ഗ്ഗുമ്മുണ്ടാവുമായിരുന്നു എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും നമുക്കുണ്ട്..

അതുകൊണ്ട് തന്നെയാണ് സിക്‌സ്പാക്ക് ഒക്കെയായി മസിലും പെരുപ്പിച്ചു സൂര്യയെ ഇമിറ്റേറ്റ് ചെയ്തിട്ടും തെന്നിന്ത്യയിലേ ഏക ഇങ്ക്ലീഷ് സ്പീകിംഗ്‌ രായപ്പന് കാലുവഴുക്കുന്നിടത് ദിലീപും, ജയറാമും, സുരേഷ്ഗോപിയും, ലാലും, മമ്മുവുമെല്ലാം വയറും പെരുപ്പിച്ചു കൂള്‍കൂള്‍ ആയി കയ്യടി നേടി നടക്കുന്നത്.

Monday, May 27, 2013

നിസ്സംഗം

സീന്‍ ഒന്ന്

ആളുകള്‍ ഓടിക്കൂടി ആ മനുഷ്യന്‍ ചോരയില്‍ കുളിച്ചു കിടക്കുകയാണ്‌, അയാളുടെ കയ്യില്‍ നിന്നും ചിതറിയ ജൌളിത്തരങ്ങള്‍ റോഡില്‍ ചിതറി കിടന്നു. അയാളെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. നിങ്ങള്‍ ഓടി അയാളെ ഉയര്‍ത്തി മടിയില്‍ കിടത്തി. 'ആരെങ്കിലും ഒരു ആംബുലന്‍സ് വിളിക്കൂ, ഇയാള്‍ക്ക്‌ കുടിക്കാന്‍ കുറച്ച് വെള്ളം..' നിങ്ങള്‍ നിലവിളിച്ചു..

ആരും അനങ്ങിയില്ല.. എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നിങ്ങളുടെ കണ്ണുകള്‍ ചുറ്റുപാടും നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഉടക്കിയോ, അതോ എനിക്കങ്ങനെ തോന്നിയതാണോ..

Sunday, May 5, 2013

ജോഗ്ഗിംഗ്

ഇന്നലേ ആണ് ജോഗ്ഗിംഗിന് പറ്റിയ പ്രായം നാല്പത്തിരണ്ട് ആണ് എന്ന് ഞാന്‍ മനസ്സില്‍ ആക്കിയത്.

ഞാനാണെങ്കില്‍ ജോഗ്ഗിംഗിന്റെ പ്രായപൂര്‍ത്തിയും കടന്ന് കെട്ടുപൊട്ടിച്ചു നില്‍ക്കുന്ന സമയം. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ നേരമില്ലല്ലോ..

ആയിരത്തിഅഞ്ഞൂറോളം കിലോമീറ്റര്‍ ഫിറ്റ്‌ബിറ്റിന്റെ കൂട്ടോടെ നടന്ന്, ഓഫീസില്‍ പതിനഞ്ചോളം പാവങ്ങളെ കൊണ്ട് ഫിറ്റ്‌ബിറ്റ്‌ വാങ്ങിപ്പിച്ചു, അവര്‍ക്ക്‌ പൊട്ടിക്കാന്‍ പറ്റാത്ത ഓരോ റെകോര്‍ഡും മുന്നില്‍ വെച്ച് 'പുവര്‍ ഫെല്ലോസ്‌..' എന്നും പറഞ്ഞ് ഞെളിഞ്ഞ് നടക്കുമ്പോള്‍ (നടത്തം നാല്പത്തഞ്ചു കിലോമീറ്റര്‍, നൂറ്റിഅമ്പത്താറു നിലകള്‍ ഗോവണി കയറി - ഈ ലിങ്കില്‍ അച്ചീവ്മെന്റില്‍ ബെസ്റ്റ്‌ സെക്ഷന്‍ നോക്കിയാല്‍ കാണാം), തോന്നി ഇനി ഒരു കൈ ജോഗ്ഗിങ്ങിനു നേരെ ആയിക്കളയാം എന്ന്..

Saturday, March 23, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – ഫക്കീ അക്വാറിയം


ഫക്കീ ഗ്രൂപ്പ്‌ 250 മില്യന്‍ സൗദി റിയാല്‍ ചിലവാക്കി ആറു വര്‍ഷം കൊണ്ടു പണിതീര്‍ത്ത ജിദ്ദയിലെ ഫക്കീ അക്വാറിയം 2013 ജനുവരി ഇരുപത്തിഒന്നിന് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. 155 ടാങ്കുകളില്‍ ആയി 200 ഓളം ഇനത്തില്‍ പെട്ട 7000 ത്തോളം കടല്‍ ജീവികള്‍ ഇവിടെ ഉണ്ടത്രേ.

സ്കൂള്‍ അവധിക്ക്‌ പോവാന്‍ ഉള്ള ലിസ്റ്റില്‍ ആദ്യമായി നിന്ന ഒരു പേരാണ് ഫക്കീ അക്വാറിയം.

ശനി മുതല്‍ ചൊവ്വ വരെ കാലത്ത് പത്തു മണി മുതല്‍ രാത്രി പതിനൊന്ന് വരെയും ബുധന്‍, വ്യാഴം, വെള്ളി ദിനങ്ങളില്‍ കാലത്ത് പതിനൊന്നര മുതല്‍ രാത്രി പതിനൊന്നര വരെയുമാണ് കവാടത്തില്‍ രേഖപ്പെടുത്തിയ സന്ദര്‍ശന സമയം.

Monday, March 18, 2013

ഉഴിച്ചില്‍

നമസ്കാരം..
വലൈക്കും മുസ്സലാം.. ഇന്ത്യേ മന്നത്..

ഓ കാക്ക ആയിരുന്നു ല്ലേ.. ഞാന്‍ കരുതി..
നമ്പൂരിച്ചനാന്ന്‍ ല്ലേ.. കൊയപ്പല്ല്യ..

ഇവിടെ ഇങ്ങനെ ഉഴിച്ചില്‍ ഒക്കേ..
കേരി കുത്തിരിക്കീ..എബടെ ഇങ്ങക്ക് ഉജ്ജണ്ടത്..

എവിടെ എന്ന് ചോദിച്ചാല്‍.. പുറത്തൊക്കെ ഇങ്ങനെ ചവിട്ടി തിരുമ്മുന്ന മാതിരി..
ങ്ങാ ഞമ്മള് ചവുട്ടി തിരുമ്മല്‍ ണ്ട്..

നിങ്ങളല്ല, ഈ വെളുത്ത കൊലുന്നനെയുള്ള.. ഇങ്ങനെ..

എങ്ങനെ..
അല്ലാ ഇങ്ങനെ വണ്ണം കുറഞ്ഞ.. ചവിട്ടി തിരുമ്മുന്ന മാതിരി..

മനസ്സിലായി മനസ്സിലായി.. ഞമ്മളെ മോന്‍ലാലിലെ സില്‍ക്ക്‌ സ്മിത ചവുട്ടി ഇങ്ങനെ ഏഴിമല പൂച്ചോല പാടി തിരുമ്മുണ മാതിരി ല്ലേ..

Thursday, February 28, 2013

സമ്മാനത്തിന്റെ വില

എന്‍റെ മകന്‍ ബാച്ചുവിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞു തുടങ്ങി. ഇന്നവന് ക്ലാസ്സില്‍ പാര്‍ട്ടിയാണ്..

കഴിഞ്ഞ ദിവസം അവന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ അവരോട് പറഞ്ഞു 'നിങ്ങള്‍ എല്ലാവരും കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയ ഒരു ക്ലാസ്സില്‍ ആയിരിക്കും. നിങ്ങളെ കുറിച്ച് ആ ടീച്ചര്‍ മോശമായി ഒന്നും പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ ഇടവരരുത്. നിങ്ങള്‍ എല്ലാം എന്‍റെ ഫ്രണ്ട്സ് ആണ്, എല്ലാവരെയും ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്യും..'

സ്കൂളിന്റെ നിയമം അതാണ്‌. ഓരോ ക്ലാസ്സിലും പുതിയ ടീച്ചര്‍, ഓരോ ക്ലാസ്സിലും പുതിയ കൂട്ടുകാര്‍, ഒരേ കൂട്ടു വേണ്ട, പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കട്ടെ..

Wednesday, February 20, 2013

കാരന്‍റെ മുഹമ്മദ്

കാരന്‍റെ മുഹമ്മദിനെ കുറിച്ച് പറയുന്നതിന് മുന്‍പ് നമുക്ക്‌ കാരനേ പരിചയപ്പെടാം..

കാരന്‍ ആംസ്ട്രോങ്ങ്, 69 വയസ്സ് പ്രായം, ലണ്ടനില്‍ വാസം, എഴുത്തുകാരി, പണ്ഡിത, അധ്യാപിക. കാരന്‍റെ പുസ്തകങ്ങള്‍ നാല്‍പ്പത്തി അഞ്ചോളം ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂന്ന് ടെലിവിഷന്‍ ഡോകുമെന്ററികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തോളം റോമന്‍ കത്തോലിക്കാ കന്യാസ്ത്രീ ആയി ജീവിച്ചു, പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അവര്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന്‌ പ്രചരിപ്പിക്കുന്നു.

തൊലിപ്പുറമെയുള്ള വ്യത്യാസങ്ങള്‍ മാത്രമേ മതങ്ങള്‍ തമ്മിലുള്ളൂ എന്നവര്‍ സമര്‍ഥിക്കുന്നു.

Monday, February 18, 2013

പങ്കു കല്യാണം

കല്യാണങ്ങള്‍ പണ്ടു കാലം മുതലേ ഒരു ചിലവേറിയ പരിപാടി ആയിരുന്നു, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ പിതാക്കന്‍മാര്‍ക്ക്. ഇന്നത്തെ സ്ഥിതി ആണെങ്കില്‍ പറയുകയും വേണ്ട. കല്യാണ മാമാങ്കങ്ങള്‍ അല്ലേ..

കാശ് ഉള്ളവന് അന്നും ഇന്നും ഇതൊരു വിഷയമല്ല, കാശ് ഇല്ലാത്തവന് പക്ഷേ മാറിനില്‍ക്കാന്‍ ആവുന്നില്ല, എല്ലാവരും ചെയ്യമ്പോള്‍ നമ്മള്‍ മാത്രം..

സ്വര്‍ണ്ണത്തിന്റെ വിലയേക്കുറിച്ച് നമുക്ക്‌ സംസാരിക്കാന്‍ നാവു പൊന്തില്ല. എന്നാലും കൊടുക്കുന്നവര്‍ കൈ നിറച്ചും കൊടുക്കുന്നു, വാങ്ങുന്നവര്‍ കൈ നിറയെ വാങ്ങുന്നു.

Friday, February 15, 2013

സുഖവാസം

ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാം

റോഡില്‍ നല്ല തിരക്ക്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു. ജോ നല്ല ഉത്സാഹവതിയായി കാണപ്പെട്ടു. മിഠായി വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ് കുറച്ചു പിണങ്ങി കരഞ്ഞു..

പത്തു മിനുറ്റ് ദൂരത്തില്‍ ആയിരുന്നു എങ്കിലും അരമണിക്കൂര്‍ എടുത്തു ഹോസ്പിറ്റലില്‍ എത്തിപ്പെടാന്‍..

ഇടുങ്ങിയ റോഡുകള്‍ക്കിടയില്‍ ഒരു വലിയ ആശുപത്രി.. കാര്യമായ ഒച്ച അനക്കം ഇല്ലാതെ, ഉറക്കംതൂങ്ങി അങ്ങനെ ഞങ്ങളെയും കാത്ത്..

Tuesday, February 12, 2013

ഇന്‍ഷുറന്‍സ്

ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാം

കൌണ്ടറിലേ കശപിശക്ക് ശേഷം കേസ് ഫയലുമായി ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ജോയേ തൂക്കി നോക്കിയിരുന്നു..

പതിനഞ്ചു കിലോയില്‍ നിന്നും അവള്‍ പതിനൊന്ന് കിലോ ആയിരിക്കുന്നു. സൗമ്യ സിസ്റ്റര്‍ ജോയുടേ കൈകളില്‍ IV കൊടുക്കാന്‍ പിഐവി ലൈന്‍ (സ്ഥിരമായി ഘടിപ്പിക്കുന്ന സൂചി) പിടിപ്പിക്കുന്ന, ജോ വേദന കൊണ്ടു അലമുറയിട്ട് അവരെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നു.

സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ഒരു വാര്‍ഡിലേക്ക് മാറ്റി. പിഐവി ലൈനിലൂടെ എന്തോ ഇന്‍ജക്ഷന്‍ നല്‍കി കൂടെ IV ഡ്രിപ്പ് കൊടുക്കാന്‍ ആരംഭിച്ചു.. 'ഇത് തീരുമ്പോഴെക്ക് പീഡിയാട്രിഷന്‍ ഡോക്ടര്‍ അനിത വരും അവര്‍ കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം..' സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.

Monday, February 11, 2013

ആതുരാലയം

അവളെ വാരിയെടുത്ത് ഞാന്‍ വാഹനത്തില്‍ കയറുമ്പോള്‍ ജോ പഴന്തുണി പോലെ എന്‍റെ കൈകളില്‍ കുഴഞ്ഞു കിടന്നു. അവളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു, അവളുടെ ശരീരത്തില്‍ എല്ലുകള്‍ ഇല്ല എന്നെനിക്കു തോന്നി, കഴുത്ത് താഴേക്ക്‌ തൂങ്ങിക്കിടന്നു, ശരീരം അപ്പോഴും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് അവള്‍ക്ക്‌ ചര്‍ദ്ദി തുടങ്ങിയത്, സുഖമില്ലാതെ കിടക്കുന്ന ഒരു ബന്ധുവിനെ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കുട്ടിയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാവണം. എല്ലായിടത്തും ഉണ്ട്, ചര്‍ദ്ദിയും വയറിളക്കവും, പനിയും..

ഒറ്റ ദിവസം കൊണ്ടു ജോ മെലിഞ്ഞു, അവള്‍ ഒന്നും കഴിക്കാന്‍ കൂട്ടാക്കാതെയായി, എന്തെങ്കിലും നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍ അത് അകത്തെത്തുന്നതിനു മുന്‍പേ ഉള്ളില്‍ ഉള്ളതെല്ലാം ഇങ്ങ് പുറത്ത് വരും, കൂടേ പൊള്ളുന്ന പനിയും, വൈകാതെ വയറിളക്കവും തുടങ്ങി.

Saturday, February 9, 2013

തനിയെ

എന്‍റെ നേരേ മുന്നില്‍ ആണ് അവള്‍ കിടന്നിരുന്നത്. ഏകദേശം രണ്ടു വയസ്സു കാണും.. എന്‍റെ ജോയുടെ പ്രായം..!

എന്‍റെ വീടിനു മുന്നില്‍ ഒരു വലിയ പള്ളിയാണ്. ദിനം രണ്ടോ മൂന്നോ തവണ പള്ളി എന്നെ, ഞാന്‍ എന്‍റെ അന്ത്യത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് ഓര്‍മ്മിപ്പിക്കും.

ചില ദിനങ്ങളില്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ ഉണ്ടാവും നമസ്കരിക്കാന്‍. പള്ളിയിലേക്ക്‌ മൃതദേഹങ്ങള്‍ പുറകുവശത്തെ വാതിലിലൂടെ കൊണ്ടു വന്നു കിടത്തും. നമസ്കരിക്കുന്നതിനു മുന്‍പ് മുന്‍വാതില്‍ തുറക്കുമ്പോള്‍ മാത്രമാണ് മൃതദേഹം നമ്മള്‍ കാണുന്നത്.

Tuesday, February 5, 2013

ഗോള്‍ഡ്‌ മെഡലിസ്റ്റ്

എന്നാല്‍ ഇറങ്ങാം..

നില്ല് നില്ല് ഒരുത്തന്‍ കൂടി വരാനുണ്ട്..
ഇനിയാരാ..

ഇപ്പൊ വരും, ഒന്ന് ക്ഷമി..
ദാ വരുന്നുണ്ട്..

അവന്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു

ഡാ നിന്‍റെ ഫോണ്‍നമ്പര്‍ എത്രയാ, ആവശ്യമുള്ളപ്പോള്‍ നിന്നെ കിട്ടില്ല..
അവന്‍ നമ്പര്‍ പറഞ്ഞു തന്നു, ഞാന്‍ അത് ഫോണില്‍ അടിച്ചു, ഇനിയാണ് പ്രശ്നം..

Related Posts Plugin for WordPress, Blogger...