Monday, February 13, 2012

എന്താടാ മാക്‌ഡോണാള്‍സേ ഈ കേക്കണേ

വക്കാര്‍ത്ഥങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോസ്റ്റിനു താഴെ അവ നല്‍കിയിട്ടുണ്ട്.

ഇങ്ങള് കേട്ടീലെ കോയാ ആ ഹറാം പിറന്ന മാക്‌ഡോണാള്‍സാരന്‍ കാട്യ പണി.

മ്മളെ പിഞ്ചു മക്കളെ ഓന്‍ ഇത് വരെ പ്ലാസ്റെര്‍ ഓഫ് പാരീസ്‌ തീറ്റിക്കേര്‍ന്നു..

അതെന്നേ..ഇങ്ങക്കറീല്ലേ കുട്ട്യോള്‍ക്ക് ഓലെ ബര്‍ഗര്‍ പെരുത്തിഷ്ടാന്ന്, ഓല് ഈ ബര്‍ഗര്‍ന്‍റെ ബന്ന് മയള്ളതാക്കാന്‍ ചേര്‍ക്ക്ണ സാധാനങ്ങള്‍ എന്തൊക്കെന്ന് ഇങ്ങള് കേട്ടാല്‍ അന്തംബിട്ട് നിക്കും..


ഇങ്ങക്ക് കേക്കണാ, ന്നാ കേട്ടോളീ

പ്ലാസ്റെര്‍ ഓഫ് പാരീസ്‌
കാല്‍സിയം കാര്‍ബോണെറ്റ്
അമോണിയം സള്‍ഫൈറ്റ് - ബെഷാത്രേ ഇത് ഉള്ളുക്ക് ചെന്നാ
അമോണിയം ക്ലോരൈട് - ബയ്റ്റ്‌ന്ന് പോക്കും  ചര്‍ധീം ണ്ടാവോല്ലോ ഇതോണ്ട്


പിന്നീണ്ട് സോഡിയും കാല്‍സിയും ഒക്കെയായി മൂന്നാലെണ്ണം, ഇതൊക്കെ കൂടി ഇട്ടിട്ടു ഇന്‍ഡാക്കിണ പോന്നോലത്തെ ബന്നില്ലേ ഒരു പയ്ന്നാല് കൊല്ലം കേടു ബരൂലെലോ.

ങ്ങള് കേട്ടപ്പോ അത്..ഇല്യാ..പയ്ന്നാലീസല്ല, പയ്ന്നാല് കൊല്ലം..അതെന്നെ കൊല്ലം, കൊല്ലം. ഇങ്ങളിം ഇന്റിം കുട്ട്യോള് മയ്യത്തായാലും ബന്ന് അബടെ കെടക്കൂന്ന്..ബന്ന് അബടെ..

ഏതോ ചങ്ങായി ഒരു ബര്‍ഗര്‍ ഇട്ത്തു പയ്ന്നാല് കൊല്ലം ബച്ചു, ഇന്നിട്ട് അയിന്റെ ഒപ്പം ഒരു പുതീ ബര്‍ഗറും ബച്ച് ഒരു പോട്ടം പുടിച്ചക്ക്ണ്..ഇച്ചും ഇങ്ങക്കും ഒന്നും കണ്ടാ തിരീലട്ടാ..

ഓലെ ബന്ന് മാത്രല്ല ഓലെ നഗ്ഗറ്റ്‌ലും ഉണ്ടെലോ TBHQ എന്ന എന്തോ കുണ്ടാമണ്ടി, അഞ്ചു ഗ്രാം ഉള്ളില്‍ ചെന്നാ മയ്യത്താന്ന്..

ഇന്ക്ക് ഇതിപ്പോ എബ്ഡന്നാ കിട്ടീത് ന്നറിയോ ഇങ്ങക്ക്

ഹഫിന്ഗ്ടന്‍ പോസ്റ്റ്‌ എന്ന പത്രത്തില്‍ ഒരു ജോസപ്പ് ഡാക്കിട്ടര് എയ്തീതാണ്..

കായി കിട്ടാമാണ്ടി ഇമ്മായിരി പഹേന്‍മാര് എന്ത് ബെഷോം ഞമ്മളെ കൊണ്ടു തീറ്റിക്കും..ചെന്നായ്ക്കള്

കയ്ഞ്ഞിസം ന്‍റെ മൂത്തോന് ങ്ങനെ ഒരു പൂതി മാക്‌ഡോണാള്‍സ്ക്ക് ഒന്നു പോണന്ന്..

ഓലെ പേര് മുണ്ട്യാ അടിച്ച് ചന്തിമ്മന്നു തോല് ഞാന്‍ എടുക്കുന്ന് പറഞ്ഞക്ക്ണ്

അടങ്ങി ഒതുങ്ങി ഇരുന്നാല്‍ ഓന് നന്നായി

ഇച്ച് ച്ചല്യാ ഞ്ഞി ന്‍റെ കുട്ട്യേക്ക് തിന്നാം ന്താ മാങ്ങി കൊടുക്കാന്ന്..

പടച്ചോന്‍ കാക്കട്ടെ..

വക്കാര്‍ത്ഥങ്ങള്‍
ങ്ങള്/ഇങ്ങള് - നിങ്ങള്‍
ഹറാം പിറന്ന  - പിതാവിന് പിറക്കാത്ത
ഓലെ/ഓല്/ഓന്  - അവരെ/അവര്/അവന്
പെരുത്തിഷ്ടാന്ന് - വളരെ ഇഷ്ടമാണ്
പയ്ന്നാല് - പതിന്നാല്
ഇച്ചും/ഇന്റിം - എനിക്കും/എന്‍റെയും
മയ്യത്ത് - മൃതശരീരം
പോട്ടം പുടിച്ചക്ക്ണ് - ഫോട്ടോ എടുത്തിരിക്കുന്നു
കണ്ടാ തിരീലട്ടാ - കണ്ടാല്‍ അറിയില്ല
കായി കിട്ടാമാണ്ടി - കാശ് കിട്ടാനായി
കയ്ഞ്ഞിസം ന്‍റെ മൂത്തോന് - കഴിഞ്ഞ ദിവസം എന്‍റെ മൂത്തവന്
ഓലെ പേര് മുണ്ട്യാ - അവരുടെ പേര് ഉച്ചരിച്ചാല്‍
ഇച്ച്ച്ചല്യാ - എനിക്ക് നിശ്ചയമില്ലാ
തിന്നാം ന്താ മാങ്ങി കൊടുക്കാ - തിന്നാന്‍ എന്താണ് വാങ്ങി കൊടുക്കുക

9 comments:

 1. ഹാംബര്‍ഗര്‍ തിന്നാന്‍ തോന്നുമ്പോള്‍ രണ്ടു വട്ടം ചിന്തിക്കണമല്ലോ ഇനി!!!
  രസകരമായ അവതരണം.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 2. ഈ ആക്ഷേപ ഹാസ്യം വളരെ വല്യ വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നു .. നന്ദി താഹിര്‍ ഭായ് ഈ വിവരങ്ങള്‍ ഞങ്ങള്‍ക്ക് പങ്കു വച്ചതിനു ... എല്ലാ ഭാവുകങ്ങളും

  സ്വന്തം,

  സജീവ്‌ അനന്തപുരി

  ReplyDelete
 3. മുതലാളിമാരുടെ ലീലാവിലാസങ്ങൾ അറിയുമ്പോൾ പുറത്തിറങ്ങി വല്ലതും കഴിക്കാൻ തന്നെ ഭയം തോന്നുന്നു. താഹിർ ഭായ്

  ReplyDelete
 4. kasakkinte idhihaasam. ennu parayunnilla.

  thirkkante idhihasam.

  pazamayude puthuma...athenikkishdamaayi.

  ReplyDelete
 5. നന്ദി, ഈ വിവരങ്ങള്‍ പങ്കു വെച്ചതിന്....

  ReplyDelete
 6. its shocking.engine jeevikkum daivame..kudikkana vellathilum kazhikkana bhakshanathilum swasikkunna vayuvilum visham. visham visham..ellam vishamayam.ithokke kazhichu kazhichu nammalum vishajeevikalakum.oduvil manushyare pizhinjeduthal oru…

  ReplyDelete
 7. ഭാഷ മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്..എങ്കിലും വായിച്ചു തീര്‍ത്തു. നന്നായിട്ടുണ്ട്. എന്താണ്? കോര്‍പരേറ്റുകളെ കൊമ്പുകുത്തിക്കാം എന്ന വല്ല ശപഥവും ഉണ്ടോ? നേരത്തെ ജോണ്‍സണ്‍ ആയിരുന്നല്ലോ ഇര.

  ReplyDelete
 8. ഉള്ളതാണോ........എന്റമ്മച്ചിയേ.......

  ReplyDelete

Related Posts Plugin for WordPress, Blogger...