Wednesday, February 15, 2012

നീ ഒരു മകനല്ല അവള്‍ ഒരു മകളും

നോക്ക് നീ ആ വീട്ടില്‍ ഇത്ര സ്വാതന്ത്ര്യം എടുക്കരുത് നമ്മള്‍ അവരെ വ്യക്തമായ ഒരു അകലത്തില്‍ നിര്‍ത്തണം.

ഞാന്‍ പറഞ്ഞത് ഉള്‍കൊള്ളാന്‍ ആവാതെ അവന്‍ എന്നെ പകച്ചു നോക്കി. അവനവിടെ വലിയ സന്തോഷം ആയിരുന്നു. കൂട്ടുകാരെ പോലെ ഒരു സഹോദരനും ഒരു ഉപ്പയും.

എനിക്കവനെ വലിയ ഇഷ്ടമാണ്, കഠിനമായി അധ്വനിക്കുന്നവനും, ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്നവാനുമായ അവന്‍റെ ഉയര്‍ന്ന ചിന്തകള്‍ പലപ്പോഴും എന്നെ അദ്ഭുതപെടുത്തിയിട്ടുണ്ട്.എന്നെ അവന് വലിയ ബഹുമാനമാണ് എങ്കിലും ഇതവന്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചതല്ല എന്ന് വ്യക്തം.

നീ അവരെ എത്ര സ്നേഹിച്ചാലും അവര്‍ നിനക്ക് എത്ര വിലതന്നാലും നീ അവര്‍ക്കൊരു മകനല്ല അവരുടെ മകള്‍ നിന്‍റെ വീട്ടില്‍ ഒരു മകളുമല്ല, നിങ്ങള്‍ അവസാനം പുറത്തുള്ളവര്‍ തന്നെ ആകും അത് നിനക്ക് എത്രക്ക് നന്നായി മനസ്സില്‍ ആവുന്നോ അത്രയ്ക്ക് നല്ലത്.

ഇത് പറയുമ്പോള്‍ ഞാന്‍ അസിയെ ഓര്‍ത്തു അവളൊടാണ് ഞാന്‍ ആദ്യമായി ഇത് പറഞ്ഞത് അവള്‍ എന്‍റെ ജീവിതത്തിലേക്ക്‌ കയറിവന്നു കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ തന്നെ. അതിന് ശേഷം എത്ര പേരോട്‌ ഞാന്‍ ഇത് ആവര്‍ത്തിച്ചിരിക്കുന്നു..

ഇരുപത്തിയാറാം വയസ്സില്‍ ഒരു മുപ്പത്താറ്കാരന്‍റെ മനസ്സോടെ ആയിരുന്നു എന്‍റെ വിവാഹം. അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരു അവസ്ഥ വെച്ച് അത് കുറച്ച്‌ ലേറ്റ് ആയ ഒരു മാര്യേജ് ആണ്.

ഉറക്കെ ചിരിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത് അവളുടെ പ്രസ്സന്നത അവള്‍ക്ക്‌ എല്ലാവരിലും പെട്ടെന്ന് സമ്മതി നല്‍കി. ആരും അവള്‍ക്ക് ഒന്നിനും വിലക്ക് നല്‍കിയില്ല ഞാന്‍ ഒഴിച്ച്. തമാശയും കളികളും ആയി അവളുടെ ആദ്യ ദിനങ്ങള്‍ രസകരമായി.

ഒരു ദിവസം ഞാന്‍ എഴുന്നേറ്റു വന്നപ്പോള്‍ അസി എന്‍റെ ഉമ്മയുടെ കൂടെ പ്രാതല്‍ ഭക്ഷിക്കുകയായിരുന്നു.

'എന്‍റെ ഉമ്മാടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നിനക്കാരാ സമ്മതം തന്നത്' ഗോവണിയില്‍ നിന്നും ഇറങ്ങുകയായിരുന്ന എന്‍റെ ചോദ്യം ഉറച്ചതായിരുന്നു.

കണ്ണു നിറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു 'നീ അവിടിരി മോളെ, ഞാനാ അവളെ ഇവിടെ ഇരുത്തിയത്, നിനക്കെന്താ ചേതം' എന്‍റെ ഉമ്മ ശക്തിയായി അവളെ കൈ പിടിച്ച് അരികില്‍ ഇരുത്തി.

എന്‍റെ മറുപടി തറപ്പിച്ച ഒരു നോട്ടം മാത്രമായിരുന്നു, അവള്‍ക്കത് ധാരാളമായിരുന്നു.

'ഇക്ക ഉറങ്ങായിരുന്നു അതാ ഞാന്‍..ഉമ്മ നിര്‍ബന്ധിച്ചു..ഇനി അങ്ങനെ..' അവള്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു റൂമില്‍ വന്നപ്പോള്‍.

ഒന്‍പതു മണിവരെ കൂര്‍ക്കംവലിച്ചുറങ്ങുന്ന എന്നേക്കാള്‍ മുന്‍പ്‌ അവള്‍ ഭക്ഷണം കഴിച്ചതാണ് എന്നെ കോപിപ്പിച്ചത് എന്നാ പാവം കരുതിയിരിക്കുന്നത്.

മണ്ടിപ്പെണ്ണേ കരയാതെ എന്ന് പറയാന്‍ ഞാന്‍ നസീറും അവള്‍ ഷീലയും അല്ലായിരുന്നു ഞാന്‍ അതിനുള്ള മൂഡിലും അല്ലായിരുന്നു.

നീ അവരെ എത്ര സ്നേഹിച്ചാലും നീ ഇവിടൊരു മകളല്ല - നീ പുറത്തുള്ളവള്‍ മാത്രമാണ്, അതുകൊണ്ട്‌ ഒരിക്കലും എന്‍റെ വീട്ടില്‍ ഒരു മകളുടെ സ്ഥാനം നീ എടുക്കരുത്, ഇവിടെ സ്വന്തം എന്ന് പറയാന്‍ നിനക്കുള്ളത്  ഞാന്‍ മാത്രമാണ്. അത് നിനക്ക് എത്രക്ക് നന്നായി മനസ്സില്‍ ആവുന്നോ അത്രയ്ക്ക് നല്ലത്.

ഞാന്‍ ഒരു ക്രൂരന്‍ ആവുകയായിരുന്നില്ല ഒരു പാടുപേരുടെ ജീവിതത്തിലൂടെ കയറിഇറങ്ങി വന്നപ്പോള്‍ അവരുടെ അനുഭവം എന്നെ പഠിപ്പിച്ച പാഠം അതായിരുന്നു.

ഞാന്‍ തുടര്‍ന്നു 'അതുപോലെ നിന്‍റെ വീടുകാര്‍ എനിക്ക് എത്ര വിലതന്നാലും ഞാന്‍ അവിടെ ഒരു മകന്‍ ആവില്ല എന്നും നീ അറിയണം അത്കൊണ്ടു തന്നെ നിങ്ങളുടെ വീട്ടിലുള്ള പ്രശ്നങ്ങളില്‍ അഭിപ്രായം പറയാന്‍ എന്നെ ക്ഷണിക്കരുത്, ഞാന്‍ അവര്‍ക്ക്‌ ഒരു അകലം നല്‍കുന്നുണ്ടെങ്കില്‍ അതൊരു തെറ്റായി നിനക്ക് തോന്നരുത് ഒരു അകലം നമ്മള്‍ എല്ലാവരുമായും വെക്കണം അത് സ്വന്തം മക്കള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും, മാതാപിതാക്കള്‍ ആയാലും എന്തിന് ഇണകള്‍ തമ്മില്‍ പോലും'.


അവള്‍ക്കന്നത് നന്നായി മനസ്സില്‍ ആയി, എന്‍റെ ഉമ്മന്റെ ഒരു പഴമൊഴിയുണ്ട്  'നല്ല പെണ്ണിന് ഒരു ചൊല്ലും നല്ല പോത്തിന് ഒരു തല്ലും..'

അവന് പക്ഷെ അന്നത് ഉള്‍കൊള്ളാന്‍ ആയില്ല. കഴിഞ്ഞ ദിവസം ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍റെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല ചടച്ച ശബ്ദത്തില്‍ അവന്‍ പറഞ്ഞു 'ഇക്ക അറിഞ്ഞില്ലേ..ഞാന്‍ വീട്ടില്‍നിന്നും താമസം മാറ്റി..അവള്‍ ആരുമായും ഒത്തു പോവുന്നില്ല..അവളുടെ ഉപ്പ എന്നേ കുറെ ചീത്ത വിളിച്ചു, മോളെ ജീവിതം നശിപ്പിച്ചു എന്നെല്ലാം പറഞ്ഞു..ഞാന്‍ ഇപ്പൊ പുറത്തായി..ആര്‍ക്കും വേണ്ടാത്തവനായി..'. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു, ശബ്ദം ചിലമ്പിച്ചു.

നിന്‍റെ ഭാര്യയെയും മാതാപിതാക്കളെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്താന്‍ നിനക്കായില്‍ എന്ന സത്യം അവനെ അറിയിച്ചിട്ട് കൂടുതല്‍ വിഷമിപ്പിക്കാം എന്നതല്ലാത കാര്യം ഒന്നും ഇല്ലാത്തതുകൊണ്ടു ഞാന്‍ അവന്‍റെ തോളില്‍തട്ടി സമാധാനപ്പെടുത്താന്‍ പറഞ്ഞു


'പോട്ടെടാ ഇതൊക്കെ എല്ലാടത്തും ഉള്ളതാ, അത് പുറത്തു കാണാതെ കൊണ്ടു നടക്കുന്നതിനെയാ ജീവിതം എന്ന് പറയുന്നത്..നിങ്ങള്‍ മാറി താമസിച്ചത് നന്നായെ ഉള്ളൂ, നീ കണ്ടോ ദൂരത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാരുമായും നല്ല ബന്ധം നിലനില്‍ക്കും എല്ലാര്‍ക്കും നീ പഴയ പോലെ തന്നെ വേണ്ടപെട്ടവന്‍ ആവും'.

തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു 'അല്‍ഹംദുലില്ലാഹ് എനിക്ക് നീ ഈ പാഠം സ്വന്തം അനുഭവത്തില്‍ നിന്നല്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍നിന്ന്‌ പഠിപ്പിച്ചു തന്നതിന്..'

9 comments:

 1. ശരിയാണ്, ഒരു ചെറിയ അകലം എല്ലാവരിലും വെക്കുന്നത് നല്ലതാണ്. എങ്കിലും മരുമകൾ എന്ന് പറയുന്നത് മകൾ തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

  നന്നായി അവതരിപ്പിച്ചു..

  ReplyDelete
 2. ജീവിതത്തെ നന്നായി വിലയിരുത്തിയതിനു നന്ദി !!

  ReplyDelete
 3. ദൂരത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാരുമായും നല്ല ബന്ധം നിലനില്‍ക്കും..
  ശരിയാണ്.
  അടുക്കുംതോറും അകലും... അകലുംതോറും അടുക്കും...It's the maze called life!!

  V Good.

  ReplyDelete
 4. ഇത് താങ്കളുടെ അനുഭവം തന്നെ ആണോ.ആണെങ്കിലും,അല്ലെങ്കിലും മുരടനായ ഈ കഥാപാത്രം ഈ ജീവിത പരാജയം അര്‍ഹിക്കുന്നു.

  ReplyDelete
 5. ശ്രീ. കുന്നിൽ താഹിർ..
  ചേരുംപടിയുള്ളത് തമ്മിൽ ചേരും..
  അല്ലാത്തത് പിരിഞ്ഞുതന്നെ നില്ക്കും..
  കഥ നന്നായിട്ടുണ്ട്..
  ആശംസകൾ.

  ReplyDelete
 6. ithoru katha yaanu,ningal oru ezhuthukaaranum

  ReplyDelete
 7. Sariyanu, kathayanenkilkudi yadarthyam, keep it up

  ReplyDelete
 8. എന്റെ അഭിപ്രായത്തില്‍ വിവാഹം കഴിക്കുന്ന സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യസ്തമായ സോഭാവമാനെന്കില്‍ ആദാമ്പത്യം വിജയിക്കാന്‍ സാധ്യത ഉണ്ട് ...ഒരേ സൊഭാവമാണെങ്കില്‍ രണ്ടുപേരുടെയും ഈഗോയെ തൃപ്തിപെടുത്താന്‍ ബുദ്ധിമുട്ടാന്

  ReplyDelete

Related Posts Plugin for WordPress, Blogger...