Thursday, April 28, 2011

പഴങ്ങളുടെ രുചി

വെള്ളിയാഴ്ച മക്കളുമൊത്തു മാര്‍ക്കറ്റില്‍ പോയതായിരുന്നു. ഫ്രൂട്ട് സ്ടാളിനു മുന്നില്‍ നിന്ന് വില ചോദിക്കുമ്പോള്‍ കണ്ട കാഴ്ച എന്റെ മനസ്സിനെ വല്ലാതെ പിടച്ചുലച്ചു.

പത്തു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയും അവളുടെ അഞ്ചു വയസ്സുവരുന്ന അനിയത്തിയും വേസ്റ്റ് ബക്കറ്റില്‍ നിന്നും കടക്കാര്‍ ചീഞ്ഞു പുറത്തേക്ക് എറിയുന്ന മാങ്ങകള്‍  ശേഖരിക്കുകയാണ്. രണ്ടു പേര്‍ക്കും എന്‍ടെ മക്കളുടെ അതേ പ്രായം..

'ചീയാത്ത ഒരു മാങ്ങാ അവരും തിന്നണം. പഴങ്ങളുടെ രുചി അവരും അറിയണം' എന്ന് മനസ്സ് പറഞ്ഞു.

Tuesday, April 12, 2011

Free Drive

The man was waving his hand and looked very desperate. I slowed down the car, rolled down my window and he asked me in Arabic if I go to placeA.

I am not good in Arabic barely know few words and since I have a gold fish memory I hardly know the name of more than five places in this city. I told him that I am going to placeB and I do not know where placeA is. He requested if I can give him a ride.

That is actually against the rules here also its not safe too. U never know the background of the guest. The police if caught you will assume that u r running a private taxi which is illegal. But saying no to a desperate face is something I need to practice more.

I nod and he hops in, we Salam each other and he immediately introduces himself.

Friday, April 8, 2011

മനസാക്ഷി ഉള്ളവര്‍

കുറച്ചു വര്‍ഷം മുന്‍പ് നടന്ന കഥയാണ്, ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുന്ന സമയം, ഒരു മലയാള പത്രത്തില്‍ ഒരു പരസ്യം കണ്ടു. "മനസാക്ഷി ഉള്ളവരെ ഇതിലെ" എന്നായിരുന്നു തലക്കെട്ട്.

ഒരു കുടുംബം നിരാലംബരായിരിക്കുന്നു ഭര്‍ത്താവിന്റെ മരണത്തോടെ.
അവര്‍ താമസിക്കുന്നത് റയില്‍വേ ലൈനിന്‍റെ സമീപത്തെ പുറമ്പോക്കില്‍ ആണ്, ഉമ്മ രോഗിയും, മക്കള്‍ പഠിക്കുകയും ആണ്. ഒരു വരുമാനവും ഇല്ല.. സ്ഥലത്തെ കുറച്ചു പ്രമാണിമാര്‍ ഒരു ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ എല്ലാം വെച്ചു കൊടുത്ത പരസ്യം. 

ഒരു ചെട്ടകുടിലിന്റെ മുന്നില്‍ നില്‍ക്കുന്ന കുടുംബം, 'കണ്ടാല്‍  ആരുടേയും കരള്‍ അലിയും' എന്നും എഴുതിയിട്ടുണ്ട്.
Related Posts Plugin for WordPress, Blogger...