Saturday, March 17, 2018

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും

നേരിട്ടും അല്ലാതെയും ഒരുപാട് പ്രധാന വിവരങ്ങള്‍ നമുക്കിടയിലൂടെ കടന്നുപോകുന്നു. ഇന്നത്തെ ഇന്‍ഫോര്‍മേഷന്‍ എക്സ്പ്ലോഷന്‍ യുഗത്തില്‍ എന്ത് തള്ളണം എന്ത് കൊള്ളണം എന്ന്  തീരുമാനിക്കാന്‍ ആവുന്നില്ല.

മാത്രമല്ല വാട്സപ്പ്‌ പോലുള്ള മാധ്യമങ്ങളില്‍ കൂടെ കടന്നുപോകുന്നു അറിവുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മറവിയില്‍ മറയുന്നു.. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവും എന്ന വിശ്വാസത്തില്‍ എന്‍റെ മുന്നിലൂടെ കടന്നു പോയ ചിലതെല്ലാം കുറിച്ച് വയ്ക്കുകയാണ് ഇവിടേ..

നേരിട്ടറിയാം എന്നോ ഇതുകൊണ്ട് നിങ്ങളുടെ രോഗം മാറും എന്നോ ഒരു ഗ്യാരണ്ടിയും തരുന്നില്ല..

ഈ ഉപദേശങ്ങള്‍ കേട്ടറിവുകള്‍ മാത്രമായി കണ്ടാല്‍ മതി. ഇതിനാല്‍ വരുന്ന നാശനഷ്ടങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വവും എല്ക്കാന്‍ എനിക്കാവില്ല..


Tuesday, August 2, 2016

കെകെപിപി

ജാഗ്രതൈ ഈ പോസ്റ്റും വായിച്ച് കയ്യില്‍ ഉള്ള കാശ് ഇതില്‍ കൊണ്ടിട്ടാല്‍, ഇതെങ്ങാനും പൊട്ടിപ്പോയാല്‍ നഷ്ടം സഹിക്കാതെ തൂങ്ങാന്‍ വല്ല മരത്തിന്‍റെ ഉച്ചിയിലും കയറി കയറു പൊട്ടി കാലൊടിഞ്ഞു കിടപ്പിലായാല്‍, അമ്മച്ചിയാണേ നിങ്ങടെ പെണ്ണുമ്പിള്ളക്ക് ചിലവിനു തരാന്‍ ഞാന്‍ വിചാരിച്ചാലും കാര്യല്ല്യ, നടക്കൂല.. ന്‍റെ കെട്ടിയോള് സമ്മയ്ക്കൂല..

ഒടുക്കം എന്‍റെ നേരെ വരണ്ട, മുന്നേ പറഞ്ഞേക്കാം, ഞാന്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ നാലാള്‍ക്ക് ഉപയോഗമായാലോ എന്ന് കരുതി ഒരു പോസ്റ്റ്‌ ഇടുന്നു.. എന്‍റെ ഇത്രേം കാലത്തെ അനുഭവം വെച്ച് ഞാന്‍ ഒരു വാട്ടി കൈ വെച്ചാ.. അത് എപ്പോ നാല്പതു നിലയില്‍ പൊട്ടി എന്ന് ചോദിച്ചാ മതി.. കിട്ട്യാ കിട്ടി പൊട്ട്യാ പൊട്ടി..

Thursday, July 7, 2016

പേരിനൊരു ഉപ്പ

ഇരുപത്താറു വയസ്സ്.. പെണ്ണു കെട്ടണം..
വേണോ..
വേണ്ടേ..
കെട്ടാം ല്ലേ..
കെട്ടിക്കോടാ..
ശരി കെട്ടി..

ആദ്യ രാത്രി.
അപ്പോ തൊടങ്ങാം.. പാഠം ഒന്ന്.. എന്‍സി എന്‍സി

Sunday, June 5, 2016

ഗുണ്ട


യുദ്ധം നടക്കുകയാണ്.. കൊടും യുദ്ധം..

ആര്‍പ്പുവിളികള്‍, ആക്രോശങ്ങള്‍, ചീത്തവിളികള്‍, തള്ളാസിനു പ്രാണവേദന മോള്‍സിനു വീണവായന.. ഇരു പക്ഷവും വിട്ടുകൊടുക്കുന്നില്ല..

ആരു ജയിക്കും ആരു തോല്‍ക്കും എന്നുള്ളത് നമ്മുടെ വിഷയമല്ല.. ആരു ജയിച്ചാലും തോറ്റവര്‍ മ്മടെ മെക്കട്ട് കേറാന്‍ വരും.. അതാ ശീലം, മാറ്റം പ്രതീക്ഷിക്കുന്നില്ല..

Monday, December 14, 2015

പൊള്ളത്തരങ്ങള്‍

ഒരു കൂട്ടം ആളുകള്‍ ഒരു ടേബിളിനു ചുറ്റുംകൂടി ഇരിക്കുന്നു.. ടേബിളില്‍ തുറന്ന കേയെഫ്സീ പായ്ക്കുകളില്‍ നിന്നും എത്തിനോക്കുന്ന കുറേ കോഴി കഷ്ണങ്ങള്‍.. നടുവില്‍ വലിയ ഒരു കൊക്കോകോള കുപ്പിയും..

ആളുകള്‍ എല്ലാം രണ്ട് വിരലുപൊക്കി കാണിക്കുന്നുണ്ട്.. താഴെ ടാഗും 'ഫീലിംഗ് ക്രേസി'

Tuesday, December 8, 2015

സേഫ്റ്റി നെറ്റ്

എന്തൊരു തലവേദന, ഞാന്‍ സോഫയില്‍ ചാഞ്ഞു കിടന്നു.

ഞാന്‍ നോക്കട്ടെ.. തൊട്ടു നോക്കി അവള്‍ പറഞ്ഞു.. ഇല്ല പനിയൊന്നും ഇല്ല.. മരുന്നു വേണോ ഉപ്പാ..

ജോ, ഇതെന്‍റെ രണ്ടാമത്തെ മകള്‍.. ഹോമിയോ ഡോക്ടര്‍ ആണ്.. മൂത്തവള്‍ ഇഞ്ചിനീരാണ്..

എന്‍റെ പ്രധാന ചികിത്സക ഇവളാണ്.. കോഴ്സ് കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല അതുകൊണ്ട് ചികിത്സ വീട്ടിനു പുറത്തേക് വ്യാപിപ്പിച്ചിട്ടില്ല..

Thursday, November 12, 2015

യൂറിക്ക്‌ ആസിഡും, ആപ്പിൾ സിഡെറും അവളും

ഇന്നലത്തെ പാര്‍ട്ടിയുടെ ഭക്ഷണം നന്നായിരുന്നു ല്ലേ..

ഉവ്വോ എനിക്കങ്ങനെ തോന്നിയില്ല..

രുചിയല്ല ഞാന്‍ ഉദ്ദേശിച്ചത്.. ഈ പാര്‍ട്ടി ഭക്ഷണം എല്ലാം കാണുമ്പോള്‍ നമ്മള്‍ വയര്‍ മുട്ടേ തിന്നും.. പിന്നെ ഒരു എതക്കെടാണ്.. രാത്രി ഉറക്കവും ശരിയാകില്ല.. രാവിലെ എഴുന്നേറ്റാലും വയറിനൊരു സ്തംഭനമാ.. ഇന്നലത്തെ ഭക്ഷണത്തിനു അങ്ങനത്തെ ഒരു പ്രശ്നം കണ്ടില്ല.. നിനക്ക് തോന്നിയോ..

Thursday, November 5, 2015

മമ്മി ആന്‍ഡ്‌ മീ

ഈ സ്പെഷ്യല്‍ ചായ നന്നായോ എന്ന് നോക്കിയേ.. നല്ല ആവി പറക്കുന്ന ചായ നീട്ടി അവള്‍ ചോദിച്ചു.

ചോദിക്കാതെ വരുന്ന സ്പെഷ്യല്‍ ചായകളുടെ പിന്നില്‍ പൊതുവേ ഒരു 'കടി' കാണാറുണ്ട്. അതും പ്രതീക്ഷിച്ച് പത്രം മടക്കി ഞാന്‍ ചായ എടുത്തു.

ദാ വന്നല്ലോ കടി..!

Monday, June 1, 2015

ലൌവ്‌ ജിഹാദ്

നീ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.

എല്ലാം ഉണ്ട്.. നീ വാ നമുക്കൊരു കാപ്പി കുടിച്ചു തുടങ്ങാം

ശരി ഇനി പറ എന്താ വിശേഷം..
വിശേഷം.. ഞാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു..

ഇതാണോ.. ഇത് നിനക്ക് ഫോണില്‍ പറഞ്ഞാല്‍ പോരെ..

അത് ചില തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് നിന്നോട് അഭിപ്രായം ചോദിക്കണം എന്ന് തോന്നി..

എന്നോടോ.. എന്തേ ഇത് വല്ല പ്രശ്നകല്യാണവും ആണോ..

അതെ.. പെണ്ണ് എന്‍റെ കൂടെ ജോലി ചെയ്യുന്നതാ.. പ്രശ്നം അവള്‍ അന്യ മതക്കാരിയാണ്‌..

അന്യമതക്കാരി എന്നാല്‍..
ഹിന്ദു.. ദേവി..

Monday, May 18, 2015

പിടിവള്ളികള്‍

എത്ര പെട്ടെന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ഒരൊറ്റ നിമിഷം കൊണ്ട് എന്‍റെ ലോകം ഒരു ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി..

വിശ്വസിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്ത‍ ആയിരുന്നില്ല അത്.. കുതിക്കുകയായിരുന്നു പിന്നെ.. പോകുന്ന വഴി തിട്ടമില്ലാതെ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചു.. മുന്നോട്ട്..

എന്നെ തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. ആണോ.. മുഖങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇടുങ്ങിയ വഴിയിലൂടെ ഇരുളിലേക്ക് നീങ്ങുമ്പോള്‍ ഒന്നേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. തനിയെ.. ആരും കൂടെയില്ലാതെ.. ഞാന്‍ ഞാന്‍ മാത്രം..

Saturday, February 14, 2015

24 ജീവിതങ്ങള്‍

റഈദും അമ്രും യാസറും ഞാനും.

ഒന്നിച്ച് ജോലിചെയ്യുന്നവര്‍ എന്ന് മാത്രമല്ല സമാനമായ ഫ്രീക്വന്‍സിയില്‍ ചിന്തിക്കുന്നവര്‍. കൂട്ടത്തില്‍ ഒരാളുടെ ടേബിളില്‍ ഞങ്ങള്‍ എപ്പോഴെങ്കിലും ഒന്ന് കൂടും, കൂടിയാല്‍ അരമണിക്കൂര്‍ അതിലധികം ആവില്ല അതിനുള്ളില്‍ തന്നെ ഒരു ഇരുപത് മെയില്‍ എങ്കിലും എന്‍റെ മറുപടി പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടാകും.

അവരും നല്ല തിരക്കുള്ളവര്‍ തന്നെ. അഞ്ചു മണിക്ക് ഓഫീസ് സമയം കഴിഞ്ഞാലും ഞങ്ങള്‍ കുറച്ച് പേര്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫീസില്‍ വളരെ ബിസിയായി ജോലി ചെയ്യുന്നത് സ്ഥിരം കാഴ്ച ആയിതുടങ്ങിയിട്ടുണ്ട്.

Saturday, October 11, 2014

ഗിന്നസ് റെക്കോര്‍ഡ്‌ ഗോസ് ടു..

പ്രിയപ്പെട്ട നിമ്മിത്തയും അക്കിക്കയും വായിച്ചറിയാന്‍ ജോ എഴുതുന്നത്..

ഞാന്‍ ഇപ്പൊ ഒരുപാട് വല്യ കുട്ടിയായി, എല്‍കെജി എഫില്‍ ഒക്കേ എത്തി. പെരുന്നാള്‍ക്ക് സ്കൂള്‍ രണ്ടാഴ്ചക്കാ പൂട്ടിയത്. നല്ല കോളായിരുന്നു..

നിമ്മിത്ത നാട്ടില്‍ പഠിക്കാന്‍ പോയതില്‍ പിന്നേ ഫ്രിഡ്ജില്‍ എപ്പഴും എനിക്കും ബാച്ചുക്കാക്കും എന്തെങ്കിലും തിന്നാന്‍ കിട്ടും അപ്പോ നിമ്മിത്താനോട്‌ വല്യ സ്നേഹം തോന്നും.

നിമ്മിത്താക്ക്‌ ഹോസ്റ്റലില്‍ വായക്ക് രുചിയുള്ളത് ഒന്നും കിട്ടാറില്ല എന്ന് കേട്ടപ്പോള്‍ പാവം തോന്നി. സാരല്യാട്ടോ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ഒക്കേ ശീലായിക്കോളും.

Sunday, April 27, 2014

അമീര്‍ഖാന്‍റെ അനിയന്‍

എന്തൊരു തിരക്കാ..ഒന്നിനും നേരം കിട്ടുന്നില്ല. ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയിട്ട് നടക്കാം എന്ന് കരുതുമെങ്കിലും പറ്റുന്നില്ല, ക്ഷീണം സമ്മതിക്കുന്നില്ല, പിന്നേ കാത്തിരിക്കുന്ന കുടുംബം.. അവരുടെ കൂടേ കുറച്ച്‌ സമയം ചിലവഴിക്കെണ്ടേ..

വയര്‍ ചാടിയിരിക്കുന്നു, ജോലി, ടെന്‍ഷന്‍, ഇരുത്തം, പിന്നേ തീറ്റിക്കു കുറവും ഇല്ലാട്ടോ.. അല്ലറ ചില്ലറ സമ്പാദ്യം ഒക്കേ ആയി കുറച്ച്‌ പ്രഷറും ചെറുതായി ഷുഗറും ഉണ്ടെന്നു കൂട്ടിക്കോളൂ..

Wednesday, April 9, 2014

കൃതജ്ഞത

എന്‍റെ കുട്ടിക്കാലത്ത് എന്‍റെ സങ്കല്‍പത്തിലേ ഏറ്റവും വലിയ തുക നൂറ് രൂപയായിരുന്നു.

സ്വന്തമായി ഒരു 100 രൂപ ഉണ്ടാവുന്നതില്‍ ഉള്ള ഒരു സന്തോഷം.. അതിനേക്കാള്‍ വലിയൊരു സന്തോഷം വേറെ ഉണ്ടോ..

Sunday, March 30, 2014

സ്വര്‍ഗ്ഗാവകാശി

സുന്ദരന്‍, ലോലഹൃദയന്‍, നിഷ്കളങ്കന്‍, നിര്‍മലന്‍, കരിക്കിന്‍ വെള്ളം പോലെ ശുദ്ധന്‍..

ആര്..

ഈ ഞാന്‍.. അല്ലാതാരാ..

എന്ന് വെച്ച് ലവളുമാരൊന്നും അങ്ങനല്ലട്ടോ..

ലവളുമാര്‍.. എന്നുവെച്ചാ‍ല്‍..

Thursday, October 31, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – വഹ്ബ കുജ്ജ്

ഇജ്ജ്‌ എന്ത് പിരാന്താ മാനോ ഈ പറീണത്, ഒരു കുജ്ജ് (കുഴി) കാണാന്‍ മാണ്ടി നാനൂറ്റൈമ്പത് കിലോമീറ്റര്‍ ബണ്ടി ഓടിച്ചേ, അനക്ക് മൂച്ചിപ്പിരാന്താ, ഞാല്യാ.. ഇന്ന കിട്ടൂലാ..

ബാപ്പോ ഇത് അയ്നു അങ്ങനത്തെ കുജ്ജല്ലേയ്‌, ഞമ്മള് ഞമ്മളെ ജീവിതത്തില് ഇങ്ങനത്തൊരു കുജ്ജ് കണ്ടിട്ടുണ്ടാവൂല

ഞമ്മളെത്ര കുജ്ജ് കണ്ടതാ, കുജ്ജ് എത്ര ഞമ്മളെ കണ്ടതാ.. അത് ബിട്..

ഇന്നാ പറയീ.. രണ്ടു കിലോമീറ്റര്‍ ബലിപ്പള്ള ഒരു കുജ്ജ് ഇങ്ങള് കണ്ടക്കിണാ..

പൊട്ടന്‍, എടാ രണ്ടു കിലോമീറ്റര്‍ നീളണ്ടായാല്‍ കുജ്ജ് ന്നല്ല അയ്നെ കിടങ്ങ്‌ ന്നാ പറയാ.. നിച്ചല്യാച്ചാ നിച്ചള്ളോരോട് ചോയ്ച്ചോ..

Wednesday, July 3, 2013

പണം

പണമില്ലാത്തവന്‍ പിണം..

പണത്തിനു മീതേ പരുന്തും പറക്കില്ല..

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..

വയോവൃദ്ധന്‍ , തപോവൃദ്ധന്‍, ജ്ഞാനവൃദ്ധനുമെന്നിവന്‍
മൂവരും ധന്യവൃദ്ധന്റെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുവോന്‍ -വള്ളത്തോള്‍

എവിടെയും പണം തന്നെ രാജാവ്‌. ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയര്‍ന്നുവന്നൊരു വ്യവസായ പ്രതിഭാസമാണു് പണം.

Monday, July 1, 2013

ഡാ വയറാ

മലയാളികള്‍ പൊതുവേ 'ഡാ തടിയാ..' എന്ന് വിളിച്ച് അക്ഷേപിക്കപ്പെടെണ്ടവര്‍ അല്ല. വളരെ ചെറിയ ഒരു ശതമാനം മാത്രമേ തടിയന്മാരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റുന്നവര്‍ ആയിട്ടുള്ളൂ. പക്ഷെ വയറിന്‍റെ കാര്യത്തില്‍ അങ്ങനെയല്ല, അത് നമുക്ക്‌ ഒരു ദേശീയ സ്റ്റൈല്‍ തന്നെയാണ്. ഷാരൂഖിനും ഹൃതിക്കിനും എല്ലാം ഒരിച്ചിരി വയര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍, കാണാന്‍ ഒന്നുകൂടി ഗ്ഗുമ്മുണ്ടാവുമായിരുന്നു എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും നമുക്കുണ്ട്..

അതുകൊണ്ട് തന്നെയാണ് സിക്‌സ്പാക്ക് ഒക്കെയായി മസിലും പെരുപ്പിച്ചു സൂര്യയെ ഇമിറ്റേറ്റ് ചെയ്തിട്ടും തെന്നിന്ത്യയിലേ ഏക ഇങ്ക്ലീഷ് സ്പീകിംഗ്‌ രായപ്പന് കാലുവഴുക്കുന്നിടത് ദിലീപും, ജയറാമും, സുരേഷ്ഗോപിയും, ലാലും, മമ്മുവുമെല്ലാം വയറും പെരുപ്പിച്ചു കൂള്‍കൂള്‍ ആയി കയ്യടി നേടി നടക്കുന്നത്.

Monday, May 27, 2013

നിസ്സംഗം

സീന്‍ ഒന്ന്

ആളുകള്‍ ഓടിക്കൂടി ആ മനുഷ്യന്‍ ചോരയില്‍ കുളിച്ചു കിടക്കുകയാണ്‌, അയാളുടെ കയ്യില്‍ നിന്നും ചിതറിയ ജൌളിത്തരങ്ങള്‍ റോഡില്‍ ചിതറി കിടന്നു. അയാളെ ഇടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. നിങ്ങള്‍ ഓടി അയാളെ ഉയര്‍ത്തി മടിയില്‍ കിടത്തി. 'ആരെങ്കിലും ഒരു ആംബുലന്‍സ് വിളിക്കൂ, ഇയാള്‍ക്ക്‌ കുടിക്കാന്‍ കുറച്ച് വെള്ളം..' നിങ്ങള്‍ നിലവിളിച്ചു..

ആരും അനങ്ങിയില്ല.. എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നിങ്ങളുടെ കണ്ണുകള്‍ ചുറ്റുപാടും നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഉടക്കിയോ, അതോ എനിക്കങ്ങനെ തോന്നിയതാണോ..

Sunday, May 5, 2013

ജോഗ്ഗിംഗ്

ഇന്നലേ ആണ് ജോഗ്ഗിംഗിന് പറ്റിയ പ്രായം നാല്പത്തിരണ്ട് ആണ് എന്ന് ഞാന്‍ മനസ്സില്‍ ആക്കിയത്.

ഞാനാണെങ്കില്‍ ജോഗ്ഗിംഗിന്റെ പ്രായപൂര്‍ത്തിയും കടന്ന് കെട്ടുപൊട്ടിച്ചു നില്‍ക്കുന്ന സമയം. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ നേരമില്ലല്ലോ..

ആയിരത്തിഅഞ്ഞൂറോളം കിലോമീറ്റര്‍ ഫിറ്റ്‌ബിറ്റിന്റെ കൂട്ടോടെ നടന്ന്, ഓഫീസില്‍ പതിനഞ്ചോളം പാവങ്ങളെ കൊണ്ട് ഫിറ്റ്‌ബിറ്റ്‌ വാങ്ങിപ്പിച്ചു, അവര്‍ക്ക്‌ പൊട്ടിക്കാന്‍ പറ്റാത്ത ഓരോ റെകോര്‍ഡും മുന്നില്‍ വെച്ച് 'പുവര്‍ ഫെല്ലോസ്‌..' എന്നും പറഞ്ഞ് ഞെളിഞ്ഞ് നടക്കുമ്പോള്‍ (നടത്തം നാല്പത്തഞ്ചു കിലോമീറ്റര്‍, നൂറ്റിഅമ്പത്താറു നിലകള്‍ ഗോവണി കയറി - ഈ ലിങ്കില്‍ അച്ചീവ്മെന്റില്‍ ബെസ്റ്റ്‌ സെക്ഷന്‍ നോക്കിയാല്‍ കാണാം), തോന്നി ഇനി ഒരു കൈ ജോഗ്ഗിങ്ങിനു നേരെ ആയിക്കളയാം എന്ന്..

Saturday, March 23, 2013

ജിദ്ദയിലെ വിനോദങ്ങള്‍ – ഫക്കീ അക്വാറിയം


ഫക്കീ ഗ്രൂപ്പ്‌ 250 മില്യന്‍ സൗദി റിയാല്‍ ചിലവാക്കി ആറു വര്‍ഷം കൊണ്ടു പണിതീര്‍ത്ത ജിദ്ദയിലെ ഫക്കീ അക്വാറിയം 2013 ജനുവരി ഇരുപത്തിഒന്നിന് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. 155 ടാങ്കുകളില്‍ ആയി 200 ഓളം ഇനത്തില്‍ പെട്ട 7000 ത്തോളം കടല്‍ ജീവികള്‍ ഇവിടെ ഉണ്ടത്രേ.

സ്കൂള്‍ അവധിക്ക്‌ പോവാന്‍ ഉള്ള ലിസ്റ്റില്‍ ആദ്യമായി നിന്ന ഒരു പേരാണ് ഫക്കീ അക്വാറിയം.

ശനി മുതല്‍ ചൊവ്വ വരെ കാലത്ത് പത്തു മണി മുതല്‍ രാത്രി പതിനൊന്ന് വരെയും ബുധന്‍, വ്യാഴം, വെള്ളി ദിനങ്ങളില്‍ കാലത്ത് പതിനൊന്നര മുതല്‍ രാത്രി പതിനൊന്നര വരെയുമാണ് കവാടത്തില്‍ രേഖപ്പെടുത്തിയ സന്ദര്‍ശന സമയം.

Monday, March 18, 2013

ഉഴിച്ചില്‍

നമസ്കാരം..
വലൈക്കും മുസ്സലാം.. ഇന്ത്യേ മന്നത്..

ഓ കാക്ക ആയിരുന്നു ല്ലേ.. ഞാന്‍ കരുതി..
നമ്പൂരിച്ചനാന്ന്‍ ല്ലേ.. കൊയപ്പല്ല്യ..

ഇവിടെ ഇങ്ങനെ ഉഴിച്ചില്‍ ഒക്കേ..
കേരി കുത്തിരിക്കീ..എബടെ ഇങ്ങക്ക് ഉജ്ജണ്ടത്..

എവിടെ എന്ന് ചോദിച്ചാല്‍.. പുറത്തൊക്കെ ഇങ്ങനെ ചവിട്ടി തിരുമ്മുന്ന മാതിരി..
ങ്ങാ ഞമ്മള് ചവുട്ടി തിരുമ്മല്‍ ണ്ട്..

നിങ്ങളല്ല, ഈ വെളുത്ത കൊലുന്നനെയുള്ള.. ഇങ്ങനെ..

എങ്ങനെ..
അല്ലാ ഇങ്ങനെ വണ്ണം കുറഞ്ഞ.. ചവിട്ടി തിരുമ്മുന്ന മാതിരി..

മനസ്സിലായി മനസ്സിലായി.. ഞമ്മളെ മോന്‍ലാലിലെ സില്‍ക്ക്‌ സ്മിത ചവുട്ടി ഇങ്ങനെ ഏഴിമല പൂച്ചോല പാടി തിരുമ്മുണ മാതിരി ല്ലേ..

Thursday, February 28, 2013

സമ്മാനത്തിന്റെ വില

എന്‍റെ മകന്‍ ബാച്ചുവിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞു തുടങ്ങി. ഇന്നവന് ക്ലാസ്സില്‍ പാര്‍ട്ടിയാണ്..

കഴിഞ്ഞ ദിവസം അവന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ അവരോട് പറഞ്ഞു 'നിങ്ങള്‍ എല്ലാവരും കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയ ഒരു ക്ലാസ്സില്‍ ആയിരിക്കും. നിങ്ങളെ കുറിച്ച് ആ ടീച്ചര്‍ മോശമായി ഒന്നും പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ ഇടവരരുത്. നിങ്ങള്‍ എല്ലാം എന്‍റെ ഫ്രണ്ട്സ് ആണ്, എല്ലാവരെയും ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്യും..'

സ്കൂളിന്റെ നിയമം അതാണ്‌. ഓരോ ക്ലാസ്സിലും പുതിയ ടീച്ചര്‍, ഓരോ ക്ലാസ്സിലും പുതിയ കൂട്ടുകാര്‍, ഒരേ കൂട്ടു വേണ്ട, പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കട്ടെ..

Wednesday, February 20, 2013

കാരന്‍റെ മുഹമ്മദ്

കാരന്‍റെ മുഹമ്മദിനെ കുറിച്ച് പറയുന്നതിന് മുന്‍പ് നമുക്ക്‌ കാരനേ പരിചയപ്പെടാം..

കാരന്‍ ആംസ്ട്രോങ്ങ്, 69 വയസ്സ് പ്രായം, ലണ്ടനില്‍ വാസം, എഴുത്തുകാരി, പണ്ഡിത, അധ്യാപിക. കാരന്‍റെ പുസ്തകങ്ങള്‍ നാല്‍പ്പത്തി അഞ്ചോളം ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മൂന്ന് ടെലിവിഷന്‍ ഡോകുമെന്ററികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തോളം റോമന്‍ കത്തോലിക്കാ കന്യാസ്ത്രീ ആയി ജീവിച്ചു, പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അവര്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന്‌ പ്രചരിപ്പിക്കുന്നു.

തൊലിപ്പുറമെയുള്ള വ്യത്യാസങ്ങള്‍ മാത്രമേ മതങ്ങള്‍ തമ്മിലുള്ളൂ എന്നവര്‍ സമര്‍ഥിക്കുന്നു.

Related Posts Plugin for WordPress, Blogger...